ഐപിഎലില്‍ കളിക്കുവാന്‍ വിളിച്ചത് സച്ചിന്‍, തമാശയെന്ന് ആദ്യം കരുതി, ഇംഗ്ലണ്ട് ബോര്‍ഡ് അനുമതി നല്‍കിയില്ല

ഐപിഎലില്‍ പൂനെ വാരിയേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ലൂക്ക് റൈറ്റ്. ടീമിന് വേണ്ടി ഏഴ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം ആറിന്നിംഗ്സില്‍ നിന്ന് 2012ല്‍ 106 റണ്‍സ് ആണ് നേടിയത്. 2013 സീസണില്‍ ഒരു മത്സരവും താരം കളിച്ചു. എന്നാല്‍ ഇതിനും മുമ്പ് തനിക്ക് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുവാനുള്ള അവസരം ലഭിച്ചുവെന്നാണ് താരം പറയുന്നത്. എന്നാല്‍ അന്ന് തനിക്ക് അത് സ്വീകരിക്കുവാന്‍ സാധിച്ചില്ലെന്നും ലൂക്ക് റൈറ്റ് വ്യക്തമാക്കി.

ഐപിഎലിന്റെ ആദ്യ പതിപ്പുകളില്‍ ഒന്നിലാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരിട്ടാണ് തന്നെ ഇതിനായി വിളിച്ചതെന്നും എന്നാല്‍ തന്റെ സഹതാരങ്ങള്‍ തന്നെ പറ്റിക്കുവാനായി കാണിക്കുന്ന തമാശയാണെന്നാണ് ആദ്യം കരുതിയതെന്നും ലൂക്ക് റൈറ്റ് പറഞ്ഞു.

എന്നാല്‍ അന്ന് ഐപിഎലിനോട് വലിയ മമത ഇംഗ്ലണ്ട് ബോര്‍ഡിനില്ലായിരുന്നുവെന്നും തനിക്ക് അനുമതി ബോര്‍ഡ് നിഷേധിക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി. താനും രവി ബൊപ്പാരയും അന്ന് ബോര്‍ഡുമായി ഇത് ചര്‍ച്ച ചെയ്തുവെങ്കിലും തങ്ങള്‍ക്ക് അനുമതി നല്‍കിയില്ലെന്നും ഐപിഎല്‍ കളിക്കാന്‍ പോയാല്‍ രാജ്യത്തിന് വേണ്ടി കളിക്കുവാനുള്ള അവസരമാകും നഷ്ടപ്പെടുകയെന്നും ബോര്‍ഡ് തങ്ങളോട് അറിയിച്ചുവെന്നും റൈറ്റ് പറഞ്ഞു.

Previous articleടി20 ലോകകപ്പ് തീരുമാനം ഉടനില്ല, മീറ്റിംഗ് ജൂണ്‍ പത്തിലേക്ക് മാറ്റി ഐസിസി
Next articleഇറ്റലിയിലും ഫുട്ബോൾ തിരികെയെത്തുന്നു, ലീഗ് ജൂൺ 20ന് ആരംഭിക്കും