ഡി വില്ലിയേഴ്സിനെതിരെ പന്തെറിയുകയെന്നതാണ് താന്‍ ഉറ്റുനോക്കുന്നത്

എബി ഡി വില്ലിയേഴ്സിനെതിരെ പന്തെറിയുക എന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് പറഞ്ഞ് കൃഷ്ണപ്പ ഗൗതം. ഐപിഎല്‍ 2018ല്‍ 6.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ താരം 2017ല്‍ 2 കോടിയ്ക്ക് മുംബൈ ഇന്ത്യന്‍സിന്റെ കൂടെയായിരുന്നു. കഴിഞ്ഞ സീസണില്‍ 11 പന്തില്‍ നിന്ന് 33 റണ്‍സ് നേടി പുറത്താകാതെ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാനു വിജയം സമ്മാനിച്ചതോടെയാണ് താരം ടീമിലെ സൂപ്പര്‍ താരമായി മാറിയത്.

തനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള പന്തെറിയുവാന്‍ ആഗ്രഹിക്കുന്ന താരം എബി ഡി വില്ലിയേഴ്സ് ആണെന്ന് ഗൗതം വ്യക്തമാക്കി. ഡി വില്ലിയേഴ്സ് അറിയപ്പെടുന്നത് തന്നെ 360 ഡിഗ്രി താരമെന്നാണ്, അതിനാല്‍ തന്നെ എബിയ്ക്കെതിരെ പന്തെറിയുക എന്നത് ശ്രമകരമാണ്. അത്തരം വെല്ലുവിളികളെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും കൃഷ്ണപ്പ ഗൗതം വ്യക്തമാക്കി.

Previous articleബാഴ്സലോണയെ മറികടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയേക്കില്ല എന്ന് ഗിഗ്സ്
Next articleടോസ് പാക്കിസ്ഥാന്, ബാറ്റിംഗ് തിരഞ്ഞെടുത്തു, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം