ബാഴ്സലോണയെ മറികടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയേക്കില്ല എന്ന് ഗിഗ്സ്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയെ മറികടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായേക്കില്ല എന്ന് മാഞ്ചസ്റ്റർ ഇതിഹാസവും ഇപ്പോഴത്തെ വെയിൽസിന്റെ പരിശീലകനുമായ റയാൻ ഗിഗ്സ്. ബാഴ്സലോണയെ പുറത്താക്കുക എളുപ്പമുള്ള പണി അല്ല എന്ന് ഗിഗ്സ് പറഞ്ഞു‌‌. എല്ലാ ടീമുകളും ബാഴ്സലോണയുമായി ഏറ്റുമുട്ടാതെ രക്ഷപ്പെടാൻ ആണ് ശ്രമിക്കുന്നത് എന്നും ഗിഗ്സ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും അവസാനമായി ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗിഗ്സും യുണൈറ്റഡിനായി ഇറങ്ങിയിരുന്നു. എന്നാൽ ഗിഗ്സിന്റെ അഭിപ്രായമല്ല മാഞ്ചസ്റ്റർ പരിശീലകൻ ഒലെയ്ക്ക്ക് ഉള്ളത്. ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യൻ വെക്കുന്നത് എങ്കിൽ ആരുമായി ഏറ്റുമുട്ടാനും ടീം തയ്യാറായിരിക്കണം. അല്ലാതെ ആരെയും നേരിടാതെ കിരീടം നേടാൻ ആവില്ല എന്നും ഒലെ പറഞ്ഞു. പ്രീക്വാർട്ടറിൽ പി എസ് ജിയെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിലേക്ക് എത്തിയത്‌

Previous articleഇംഗ്ലണ്ട് പേസ് ബൗളര്‍ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകള്‍
Next articleഡി വില്ലിയേഴ്സിനെതിരെ പന്തെറിയുകയെന്നതാണ് താന്‍ ഉറ്റുനോക്കുന്നത്