താൻ മികവ് പുറത്തെടുക്കാത്തപ്പോളും ആര്‍സിബിയിൽ തന്നെ നിലനിര്‍ത്തുവാൻ തീരുമാനിച്ചത് വിരാട് കോഹ്‍ലി – മുഹമ്മദ് സിറാജ്

Mohammadsirajrcb

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തന്നെ നിലനിര്‍ത്തുവാൻ തീരുമാനിച്ചതിന് പിന്നിൽ വിരാട് കോഹ്‍ലിയെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. കഴിഞ്ഞ സീസണിൽ സിറാജ് ആര്‍സിബിയ്ക്കായി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും അതിന് മുമ്പത്തെ സീസണ്‍ താരത്തിന് അത്ര മികച്ചതല്ലായിരുന്നു. അന്ന് തന്റെ കഴിവിൽ വിശ്വസിച്ച് വിരാട് കോഹ്‍ലി തന്നെ നിലനിര്‍ത്തുയായിരുന്നുവെന്ന് സിറാജ് പറഞ്ഞു.

സിറാജ് മുമ്പും പല തവണ തന്നെ വിരാട് കോഹ്‍ലി കരിയറിൽ പിന്തുണച്ച കാര്യം പറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നപ്പോൾ താരത്തിന്റെ പിതാവ് മരിച്ചപ്പോളും വിരാട് കോഹ്‍ലി തന്നെ ആശ്വസിപ്പിക്കുവാനൊപ്പമുണ്ടായിരുന്നുവെന്ന് സിറാജ് മുമ്പ് സൂചിപ്പിച്ചിരുന്നു.

Previous articleകോമാൻ തന്നെ അടുത്ത സീസണിലും ബാഴ്സലോണയെ നയിക്കും!!
Next articleഗ്ലൻ മാർടിൻസിന് അരങ്ങേറ്റം, ആശിഖ് ആദ്യ ഇലവനിൽ, ഖത്തറിന് എതിരായ ലൈനപ്പ് അറിയാം