ഗ്ലൻ മാർടിൻസിന് അരങ്ങേറ്റം, ആശിഖ് ആദ്യ ഇലവനിൽ, ഖത്തറിന് എതിരായ ലൈനപ്പ് അറിയാം

20210603 214347
Credit: Twitter
- Advertisement -

ഖത്തറിന് എതിരായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായുള്ള ലൈനപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. അവസാനം യു എ ഇക്ക് എതിരെ ഇറങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് സ്റ്റിമാച് ഇന്ന് ഇന്ത്യയെ ഇറക്കുന്നത്. സുനിൽ ഛേത്രി ആണ് ഇന്ത്യയെ നയിക്കുന്നത്. ഗോവൻ സ്വദേശിയായ ഗ്ലൻ മാർടിൻസ് ഇന്ന് ഇന്ത്യക്കായി അരങ്ങേറും. സ്റ്റിമാചിന്റെ കീഴിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറുന്ന 21ആമത്തെ താരമാണ് ഗ്ലെൻ.

മലയാളി താരം ആശിഖ് കുരുണിയൻ ആദ്യ ഇലവനിൽ ഉണ്ട്. സഹൽ അബ്ദുൽ സമദ് ബെഞ്ചിലാണ് ഉള്ളത്. ഗുർപ്രീത് ആണ് വല കാക്കുന്നത്. ജിങ്കന് ഒപ്പം സുഭാഷിഷ് ബോസാകും ഇന്ന് സെന്റ് ബാക്ക് കൂട്ടുകെട്ട്. യുവതാരം ബിപിൻ സിംഗും മൻവീറും ആദ്യ ഇലവനിൽ ഉണ്ട്.

IND XI: Gurpreet, Bheke, Pritam, Sandesh, Subhashish, Ashique, Martins, Wangjam, Chhetri, Bipin, Manvir.

Subs: Amrinder, Dheeraj, Narender, Adil, Brandon, Pronay, Apuia, Ishan, Akash, Liston, Sahal, Udanta.

Advertisement