പ്ലേ ഓഫ് സാധ്യതകള്‍ക്ക് ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യം, ബേസില്‍ തമ്പിയ്ക്ക് ഈ സീസണിലെ ആദ്യ മത്സരം

Sunrisers Hyderabad

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎലില്‍ പ്ലേ ഓഫ് മത്സരങ്ങളുടെ സാധ്യതയില്‍ ഏറെ നിര്‍ണ്ണായകമാണ് സണ്‍റൈസേഴ്സിനും കൊല്‍ക്കത്തയ്ക്കും ഇന്നത്തെ മത്സരഫലം. പോയിന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്താണ് യഥാക്രമം കൊല്‍ക്കത്തയും സണ്‍റൈസേഴ്സും സ്ഥിതി ചെയ്യുന്നത്.

മലയാളി താരം ബേസില്‍ തമ്പി ഇന്ന് ആദ്യ മത്സരത്തിന് സണ്‍റൈസേഴ്സിനായി ഇറങ്ങുന്നു.ഷഹ്ബാസ് നദീമിന് പകരം അബ്ദുള്‍ സമദ് തിരികെ ടീമിലെത്തുന്നതാണ് സണ്‍റൈസേഴ്സിലെ മാറ്റം. ഖലീല്‍ അഹമ്മദിന് പകരം ആണ് താരം ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ക്രിസ് ഗ്രീനിന് പകരം കൊല്‍ക്കത്ത നിരയില്‍ ലോക്കി ഫെര്‍ഗൂസണ്‍ എത്തുന്നു. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം കുല്‍ദീപ് യാദവും ടീമിലേക്ക് തിരികെ എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Rahul Tripathi, Shubman Gill, Nitish Rana, Dinesh Karthik(w), Eoin Morgan(c), Andre Russell, Pat Cummins, Shivam Mavi, Kuldeep Yadav, Lockie Ferguson, Varun Chakravarthy

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Priyam Garg, Vijay Shankar, Abdul Samad, Rashid Khan, Sandeep Sharma, T Natarajan, Basil Thampi

Previous articleവാൻ ഡെ ബീക് ആദ്യ ഇലവനിൽ എത്താത്തതിൽ ഭയം വേണ്ട എന്ന് ഒലെ
Next articleലാ ലീഗ: ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്