വാൻ ഡെ ബീക് ആദ്യ ഇലവനിൽ എത്താത്തതിൽ ഭയം വേണ്ട എന്ന് ഒലെ

Img 20201018 130208
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ സൈനിംഗുകളിൽ ഒന്നായ വാൻ ഡെ ബീക് പ്രീമിയർ ലീഗിൽ ആദ്യ ഇലവനിൽ എത്താതെ നിൽക്കുകയാണ് ഇപ്പോഴും. എന്നാൽ ഈ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇത് സീസൺ തുടക്കം മാത്രമാണെന്ന് ഒലെ ഓർമ്മിപ്പിച്ചു. ഇപ്പോൾ ടീമിന്റെ ബാലൻസ് ആണ് താൻ നോക്കുന്നത്. അദ്ദേഹം പറഞ്ഞു.

ടീം ഒരു വൻ വിജയം നേടി നിൽക്കുമ്പോൾ ആദ്യ ഇലവനിൽ ഒരു താരം എത്താത്തത് ആണോ ചോദിക്കുന്നത് എന്നും ഒലെ ചോദിച്ചു. വാൻ ഡെ ബീക് ഇന്നലെ നന്നായി കളിച്ചു എന്നും ടീമിന്റെ നീക്കങ്ങൾ താരം എളുപ്പമാക്കി എന്നും ഒലെ പറഞ്ഞു. ഇന്നലെ സബ്ബായി വാൻ ഡെ ബീക് എത്തിയതിനു ശേഷമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്. അവസാനം 4-1ന്റെ വിജയം സ്വന്തമാക്കാനും യുണൈറ്റഡിനായി. നാലു ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒന്നിൽ പോലും ആദ്യ ഇലവനിൽ എത്താൻ വാൻ ഡെ ബീകിനായിട്ടില്ല.

Advertisement