പാതിവഴിയില്‍ പുതിയ ക്യാപ്റ്റനുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Dinesh Karthik Eoin Morgan
- Advertisement -

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത മുംബൈയ്ക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനെ നയിക്കുക പുതിയ ക്യാപ്റ്റന്‍. ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഓയിന്‍ മോര്‍ഗന് നല്‍കുകയാണെന്ന് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചു. ബാറ്റിംഗിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റന്‍സി ചുമതലയില്‍ നിന്ന് ഒഴിയുകയാണെന്ന് ദിനേശ് കാര്‍ത്തിക് അറിയിച്ചെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ദിനേശ് കാര്‍ത്തിക്കിന്റെ സേവനത്തിന് അദ്ദേഹത്തിനോട് ടീം മാനേജ്മെന്റ് നന്ദി അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെ ലോകകപ്പിലേക്ക് നയിച്ച ഓയിന്‍ മോര്‍ഗന് കീഴില്‍ ടീമിന് ഇനിയും മെച്ചപ്പെടാനാകുമെന്നാണ് കരുതുന്നതെന്ന് സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു. ഇരുവരും ചേര്‍ന്ന് മികച്ച രീതിയിലാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കാര്യങ്ങള്‍ നീക്കിയതെന്നും ഇനിയും കാര്യങ്ങള്‍ അത്തരത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി.

Advertisement