വേതനം കുറക്കാൻ തയ്യാറാവാതെ ബാഴ്സലോണ താരങ്ങൾ

- Advertisement -

ബാഴ്സലോണ മാനേജ്മെന്റും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്നു. ബാഴ്സലോണ താരങ്ങളോട് വേതനം കുറയ്ക്കാൻ വീണ്ടും മാനേജ്മെന്റ് ആവശ്യപ്പെട്ടതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. വേതനം കുറക്കാൻ പറ്റില്ല എന്നും നിർബന്ധിച്ചാൽ കോടതിയെ സമീപിക്കും എന്നുമാണ് ബാഴ്സലോണ സീനിയർ താരങ്ങൾ ബോർഡിനോട് പറഞ്ഞത്. എന്നാൽ നവംബർ 5ന് മുമ്പ് വേതനം കുറക്കാം എന്ന കരാറിൽ ഒപ്പുവെച്ചില്ല എങ്കിൽ അനുവാദം ഇല്ലാതെ തന്നെ വേതനം കുറക്കുന്ന നടപടിയിലേക്ക് പോകും എന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പറയുന്നത്.

.കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് കൊറോണ വന്നപ്പോൾ വേതനം കുറക്കാൻ താരങ്ങൾ തയ്യാറായിരുന്നു. എന്നാൽ അന്ന് താരങ്ങൾക്ക് എതിരെ വിമർശനവുമായി ബാഴ്സലോണ പ്രസിഡന്റ് ബാർതെമെയു വന്നത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. മെസ്സി അടക്കമുള്ള താരങ്ങൾ പരസ്യമായി തന്നെ പ്രതിരോധം തീർത്തിരുന്നു. സീനിയർ താരങ്ങൾ മാത്രമല്ല ബാഴ്സലോണ ബി ടീമിൽ കളിക്കുന്നവരുടെയും വേതനം കുറക്കാൻ ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ഇതും നവംബർ മുതൽ നടപ്പിലാക്കും . ബാഴ്സലോണ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടം റിപ്പോർട്ട് ചെയ്ത ക്വാർട്ടറായിരുന്നു കടന്നു പോയത്. അതുകൊണ്ട് തന്നെ താരങ്ങൾ വേതനം കുറക്കണം എന്നത് ക്ലബിന് അത്യാവശ്യമാണ്. 30% എങ്കിലും ശമ്പളം കുറക്കാൻ ആണ് ക്ലബ് ആവശ്യപ്പെടുന്നത്.

Advertisement