ക്രിസ് വോക്‌സും ബെയർസ്റ്റോയും ഐ.പി.എല്ലിനില്ല

Jonny Bairstow Ipl Sunrisers Hyderabad

ഇംഗ്ലണ്ട് താരങ്ങളായ ക്രിസ് വോക്‌സും ജോണി ബെയർസ്റ്റോയും ഐ.പി.എല്ലിൽ നിന്ന് പിന്മാറി. ടി20 ലോകകപ്പും ആഷസ് പരമ്പരയും മുൻപിൽകണ്ടുകൊണ്ടാണ് ഇരു താരങ്ങളും ഐ.പി.എല്ലിൽ നിന്ന് പിന്മാറിയത്. സെപ്റ്റംബർ 19ന് ഐ.പി.എൽ തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് താരങ്ങൾ ഐ.പി.എല്ലിൽ നിന്ന് പിന്മാറിയത്. ഐ.പി.എല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ബെയർസ്റ്റോ. ഡൽഹി ക്യാപിറ്റൽസ് താരമാണ് ക്രിസ് വോക്‌സ്.

നേരത്തെ മറ്റൊരു താരമായ ഡേവിഡ് മലാനും ഐ.പി.എല്ലിൽ നിന്ന് പിന്മാറിയിരുന്നു. ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലർ, ബെൻ സ്റ്റോക്സ് എന്നിവർ ഐ.പി.എല്ലിന് ഉണ്ടാവില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. കൂടാതെ പരിക്ക് മൂലം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറും ഐ.പി.എല്ലിൽ നിന്ന് പുറത്താണ്.

Previous articleഫിഫ ഗെയിമിൽ ഇനി നമ്മുടെ സ്വന്തം ഐ എസ് എല്ലും
Next articleമുൻ ഗോകുലം താരം മനോജ് ഇനി കേരള യുണൈറ്റഡിൽ