ജെയിംസ് ഫോസ്റ്റർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീൽഡിങ് പരിശീലകൻ

Photo: Getty Images

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫീൽഡിങ് പരിശീലകനായി ജെയിംസ് ഫോസ്റ്റർ. മുൻപ് പരിശീലകനായിരുന്ന ശുഭദീപ് ഘോഷിനെ മാറ്റിയാണ് ജെയിംസ് ഫോസ്റ്ററിനെ പരിശീലകനായി കൊൽക്കത്ത നിയമിച്ചത്. മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ കൂടിയാണ് ജെയിംസ് ഫോസ്റ്റർ. ഇംഗ്ലണ്ടിന് വേണ്ടി 11 ഏകദിന മത്സരങ്ങളും 5 ടി20 മത്സരങ്ങളും 7 ടെസ്റ്റ് മത്സരങ്ങളും ജെയിംസ് ഫോസ്റ്റർ കളിച്ചിട്ടുണ്ട്.

2018ൽ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ജെയിംസ് ഫോസ്റ്റർ തുടർന്ന് പരിശീലകനാവാനുള്ള തയ്യാറെടുപ്പിലായിരുന്നു. 2014ന് കിരീടം നേടാൻ കഴിയാതെ പോയ കൊൽക്കത്ത ഇത്തവണ കിരീടം സ്വന്തമാക്കാൻ ഉറച്ചു തന്നെയാണ്. ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇത്തവണ പരിശീലിപ്പിക്കുന്നത് ബ്രെണ്ടൻ മക്കല്ലം ആണ്.