സീരി സി മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന പരിശീലകനെ സ്പാൽ പുറത്താക്കി

- Advertisement -

സീരി എ ക്ലബായ സ്പാൽ തങ്ങളുടെ പരിശീലകനായ ലിയനാർഡോ സെമ്പ്ലിസിയെ പുറത്താക്കി. ലീഗിലെ ദയനീയ ഫോം കാരണം ആണ് ഈ നടപടി. കഴിഞ്ഞ ദിവസം ലീഗിൽ സസുവോളയോടും സ്പാൽ പരാജയപ്പെട്ടിരുന്നു‌. ഈ സീസണിലെ സ്പാലിന്റെ പതിനാറാം തോൽവി ആയിരുന്നു അത്‌. ഇപ്പോൾ ലീഗിൽ റിലഗേഷൻ ഭീഷണിയിൽ ആണ് സ്പാൽ ഉള്ളത്. ആകെ നാലു മത്സരങ്ങൾ മാത്രമാണ് ടീം ഈ സീസണിൽ വിജയിച്ചത്.

2014ൽ സീരി സിയിൽ സ്പാൽ ഉണ്ടായിരുന്നപ്പോൾ ആയിരുന്നു സെമ്പ്ലിസി ടീമിന്റെ ചുമതലയേറ്റത്. അവിടെ നിന്ന് രണ്ട് പ്രൊമോഷൻ നേടി ക്ലബിനെ ഒന്നാം ഡിവിഷനിൽ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു. അവസാന രണ്ട് സീസണിലും സ്പാലിനെ സീരി എയിൽ നിലനിർത്താനും അദ്ദേഹത്തിനായി. ഡി ബിയാജിയോ ആകും ഇനി സ്പാലിനെ നയിക്കുക. മുൻ ഇറ്റലി അണ്ടർ 21 പരിശീലകനാണ് ഡി ബിയാജിയോ‌

Advertisement