ഹര്‍ഷല്‍ പട്ടേലിനു പകരക്കാരനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

- Advertisement -

പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലിനു പകരം സ്പിന്നര്‍ ജഗദീഷ സുജിത്തിനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കൈയ്ക്കേറ്റ പൊട്ടല്‍ കാരണം ഹര്‍ഷല്‍ പട്ടേലിനു ഈ സീസണല്‍ ഐപിഎല്‍ നഷ്ടമാകുകയായിരുന്നു. ടീമിന്റെ രണ്ട് മത്സരങ്ങളിലാണ് താരം ഈ സീസണില്‍ കളിച്ചത്. 2015ല്‍ മുംബൈ ഇന്ത്യന്‍സ് താരത്തിനെ 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു.

ആ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് നേടിയെങ്കിലും അടുത്ത സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് താരം കളിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ താരത്തെ ആരും സ്വന്തമാക്കിയതുമില്ല. ഈ സീസണ്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകം കിരീടം സ്വന്തമാക്കിയപ്പോള്‍ 12 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് താരം നേടിയിരുന്നു.

Advertisement