സഞ്ജുവിനു പിറകെ അഞ്ജുവും ഗോകുലം ടീമിൽ

- Advertisement -

വനിതാ ലീഗിനായി ഒരുങ്ങുന്ന ഗോകുലം കേരള എഫ് സി ഒരു പുതിയ താരത്തെ കൂടെ ടീമിൽ എത്തിച്ചു. ഇന്ത്യൻ താരം അഞ്ജു തമാങ് ആണ് ഗോകുലവുമായി കരാർ ഒപ്പുവെച്ചത്. ഫോർവേഡായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ്. ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് ഈ 23കാരി. ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായി മ്യാന്മാറിൽ പോയ ഇന്ത്യൻ ടീമിലും അഞ്ജു ഉണ്ടായിരുന്നു. ബംഗാളിലെ ബിർപാര സ്വദേശിനിയാണ്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസായ റൈസിംഗ് സ്റ്റുഡൻസിന്റെ താരമായിരുന്നു. നേരത്തെ റൈസിങിന്റെ താരമായ സഞ്ജുവിനേയും ഗോകുലം സൈൻ ചെയ്തിരുന്നു‌. സഞ്ജുവും അഞ്ജുവും ഉൾപ്പെടെ ഏഴു മികച്ച വനിതാ താരങ്ങളെയാണ് ഗോകുലം കേരള എഫ് സി ടീമിൽ എത്തിച്ചിരിക്കുന്നത്. ദലിമ ചിബർ, അഞ്ജന, പോളി കോളി, രേഷ്മ, അതുല്യ എന്നിവരെ ഗോകുലം കേരള എഫ് സി നേരത്തെ തന്നെ് സൈൻ ചെയ്തത്.

Advertisement