ഡല്‍ഹിയ്ക്ക് വീണ്ടുമൊരു തിരിച്ചടി, മുന്‍ നിര പേസര്‍ പുറത്ത്

Photo:BCCI/IPL
- Advertisement -

ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി മറ്റൊരു മുന്‍ നിര ഇന്ത്യന്‍ താരത്തിന്റെ പരിക്ക്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ അമിത് മിശ്രയെ നഷ്ടമായ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇന്ത്യന്‍ ടെസ്റ്റ് താരം കൂടിയായ ഇഷാന്ത് ശര്‍മ്മയെയാണ് നഷ്ടമായത്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനത്തിനിടെ ഒക്ടോബര്‍ ഏഴിനാണ് താരത്തിന് ആദ്യം അസ്വസ്ഥത വരുന്നത്. തന്റെ വാരിയെല്ലിന്റെ ഭാഗത്തുള്ള വേദന പിന്നീട് മസിള്‍ ടിയര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഈ സീസണില്‍ താരം ഒരു മത്സരം മാത്രമാണ് കളിച്ചത്. സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ താരം വിക്കറ്റൊന്നും ലഭിക്കാതെയാണ് തന്റെ സ്പെല്‍ അവസാനിച്ചത്.

കാഗിസോ റബാഡയെയും ആന്‍റിക് നോര്‍കിയയെും ആണ് ഡല്‍ഹി മുന്‍ നിര പേസര്‍മാരായി ഉപയോഗിക്കുന്നത്. മോഹിത് ശര്‍മ്മ, ഇഷാന്ത്, ഹര്‍ഷല്‍ പട്ടേല്‍, അവേശ് ഖാന്‍ എന്നിവരെയും ഡല്‍ഹി പല മത്സരങ്ങളിലായി ഉപയോഗിച്ചു.

ഇപ്പോള്‍ ഹര്‍ഷല്‍ പട്ടേലാണ് ഈ സ്ഥാനം കൈവശപ്പെടുത്തിയിരിക്കുന്നത്.

Advertisement