അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നാലും ഐ.പി.എൽ മികച്ചതാവുമെന്ന് പാറ്റ് കമ്മിൻസ്

- Advertisement -

അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നാലും ഇന്ത്യൻ പ്രീമിയർ ലീഗ് മികച്ചതാവുമെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്.  ഐ.പി.എൽ ലേലത്തിൽ വമ്പൻ തുക കൊടുത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയത്. കൊറോണ വൈറസ് ഇന്ത്യയിൽ പടരുന്നുണ്ടെങ്കിലും ഐ.പി.എൽ നടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പാറ്റ് കമ്മിൻസ് പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും തുടർന്ന് കാര്യങ്ങൾ സാധാരണ രീതിയിൽ ആകണമെന്നും കമ്മിൻസ് പറഞ്ഞു.

അതെ സമയം നിർഭാഗ്യവശാൽ ഇന്ത്യൻ പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നാലും ആരാധകർക്ക് ടെലിവിഷനിൽ മത്സരങ്ങൾ കാണാമെന്നാണ് തന്റെ പ്രതീക്ഷയെന്നും കമ്മിൻസ് പറഞ്ഞു. ഇന്ത്യയിൽ കളിക്കുമ്പോൾ ഓരോ റൺസിനും ആർപ്പുവിളികളുമായുള്ള ആരാധകരാണ് മറ്റു രാജ്യങ്ങളിൽ കളിക്കുന്നതിൽ നിന്ന് വ്യത്യസ്തമാവുന്നതെന്നും കമ്മിൻസ് പറഞ്ഞു. എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ഇതെല്ലം നഷ്ടമാവുമെങ്കിലും ഐ.പി.എൽ മികച്ചതാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കമ്മിൻസ് പറഞ്ഞു.

Advertisement