റൊണാൾഡീനോയുടെ ജാമ്യ തുക നൽകി എന്ന വാർത്ത നിഷേധിച്ച് മെസ്സി രംഗത്ത്

- Advertisement -

റൊണാൾഡീനോയെ ജാമ്യത്തിൽ ഇറക്കാൻ 1.3 ബില്യൺ നൽകിയത് ലയണൽ മെസ്സി ആണ് എന്ന വാർത്ത നിഷേധിച്ച് മെസ്സി തന്നെ രംഗത്ത്. അർജന്റീനൻ മാധ്യമമായ ടി എൻ ടി സ്പോർട്സ് ആയിരുന്നു ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും ഈ മാധ്യമ സ്ഥാപനത്തെ ആരും വിശ്വസിക്കുന്നില്ല എന്നത് ഭാഗ്യമാണെന്നും മെസ്സി പറഞ്ഞു.

തന്റെ സാമൂഹിക മാധ്യമത്തിലെ അക്കൗണ്ടിലൂടെ ആയിരുന്നു മെസ്സി ഈ വാർത്തകൾക്ക് എതിരെ രംഗത്തു വന്നത്. ഇന്റർ മിലാനിലേക്ക് മെസ്സി പോകും എന്നും ഇതേ മാധ്യമ സ്ഥാപനം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയും മെസ്സി നിഷേധിച്ചു.

Advertisement