“വോൾവ്സിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആകും”

- Advertisement -

പ്രീമിയർ ലീഗിൽ ആദ്യ നാലിൽ എത്താൻ വോൾവ്സിന് ആകും എന്ന് അവരുടെ സ്ട്രൈക്കർ റൗൾ ജിമിനെസ്. ഇപ്പോൾ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് വോൾവ്സ് ഉള്ളത്. സീസൺ പുനരാരംഭിക്കുകയാണ് എങ്കിൽ തങ്ങളുടെ ടീമിന് ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ആകും എന്ന് ജിമിനെസ് പറഞ്ഞു. ഇത്തവണ ആദ്യ അഞ്ചു സ്ഥനങ്ങളിൽ എത്തിയാൽ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും എന്നതു കൊണ്ട് വോൾവ്സിന് ഇപ്പോഴും പ്രതീക്ഷയുണ്ട്.

43 പോയന്റുള്ള വോൾവ്സ് നാലാമതുള്ള ചെൽസിയെക്കാൾ അഞ്ചു പോയന്റ് പിറകിലാണ് ഇപ്പോൾ. ഈ സീസൺ വോൾവ്സിന് ആദ്യ നാലിൽ എത്താനുള്ള കഴിവ് ഉണ്ടെന്നാണ് കാണിച്ചു തന്നത്‌‌ ഇനിയുള്ള വർഷങ്ങളിലും ആദ്യ നാലിനു വേണ്ടി പോരാടുന്ന ടീമായിരിക്കും വോൾവ്സ് എന്നും ജിമിനെസ് പറഞ്ഞു.

Advertisement