ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന താരമായി ഹർഷൽ പട്ടേൽ

Harshalpatel

ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ താരമായി ആർ.സി.ബി ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേൽ. ഇന്നലെ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ മൂന്ന് വിക്കറ്റ് നേടിയാണ് ഹർഷൽ പട്ടേൽ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 33 റൺസ് വഴങ്ങിയാണ് ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് നേടിയത്.

കെയ്ൻ വില്യംസൺ, വൃദ്ധിമാൻ സാഹ, ഹോൾഡർ എന്നിവരുടെ വിക്കറ്റുകളാണ് ഹർഷൽ പട്ടേൽ നേടിയത്. ഈ സീസൺ ഐ.പി.എല്ലിൽ 29 വിക്കറ്റുകളാണ് ഹർഷൽ പട്ടേൽ നേടിയത്. നേരത്തെ ഒരു സീസണിൽ 27 വിക്കറ്റുകൾ വീഴ്ത്തിയ മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് ഹർഷൽ പട്ടേൽ മറികടന്നത്. മത്സരത്തിൽ 4 റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദ് ആർ.സി.ബിയെ പരാജയപ്പെടുത്തിയിരുന്നു.

Previous articleഇന്നെങ്കിലും വിജയിക്കണം, ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ
Next articleസ്ത്രീ പീഡന പരാതി, ഒരു ബ്രൈറ്റൺ താരം അറസ്റ്റിൽ