ഇന്നെങ്കിലും വിജയിക്കണം, ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ

20211006 210701

സാഫ് കപ്പിലെ ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. മാൽഡീവ്സിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് വിജയം അത്യാവശ്യമാണ്. ആദ്യ മത്സരത്തിൽ പത്തുപേരുമായി കളിച്ച ബംഗ്ലാദേശിനെ തോല്പ്പിക്കാൻ ആവാത്തതിന്റെ നിരാശ ഇന്ത്യക്ക് ഉണ്ട്. സാഫ് കപ്പിലെ തന്നെ ഏറ്റവും ദുർബല ടീമാണ് ശ്രീലങ്ക. ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും അവർ പരാജയപ്പെട്ടിരുന്നു. ഇന്ന് കൂടെ പരാജയപ്പെട്ടാൽ അവരുടെ ഫൈനൽ പ്രതീക്ഷ കണക്കിലും അവസാനിക്കും.

ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം അർഹിച്ചിരുന്നു എന്നാണ് പരിശീലകബ് സ്റ്റിമാച് പറഞ്ഞത്. തന്നെ വിമർശിച്ചവരെയും സ്റ്റിമാച് ഇന്നലെ പത്ര സമ്മേളനത്തിൽ വിമർശിച്ചിരുന്നു. ഇന്ത്യ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ട് ഇത്ര കാലമായിട്ടും ആകെ മൂന്ന് വിജയം മാത്രം നേടാൻ ആയിട്ടുള്ളൂ എന്നത് സ്റ്റിമാചിനെ വലിയ സമ്മർദ്ദത്തിൽ ആക്കുന്നു. സാഫ് കിരീടം നേടാൻ ആയില്ല എങ്കിൽ സ്റ്റിമാച് പരിശീലക സ്ഥാനത്ത് തുടരാൻ ഉള്ള സാധ്യത വിരളമാണ്. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം. കളി തത്സമയം യൂറോ സ്പോർടിലും ജിയോ ടിവിയിലും കാണാം

Previous articleഇറ്റലിയുടെ കുതിപ്പിന് അവസാനം, അസൂറികളെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ
Next articleഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന താരമായി ഹർഷൽ പട്ടേൽ