സ്ത്രീ പീഡന പരാതി, ഒരു ബ്രൈറ്റൺ താരം അറസ്റ്റിൽ

20211007 113757

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ & ഹോവ് ആൽബിയോന്റെ ഒരു താരം ലൈംഗികാതിക്രമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. താരം ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. പേര് വെളിപ്പെടുത്താനാകാത്ത ഇരുപതുകാരനായ കളിക്കാരനെ ബുധനാഴ്ച രാവിലെ ബ്രൈറ്റണിലെ ഒരു നൈറ്റ്ക്ലബിൽ വച്ച് ആണ് അറസ്റ്റ് ചെയ്തത്. ഒപ്പം വേറെ ഒരാളും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ ബ്രൈറ്റണിലെ ഒരു പാർട്ടിയിൽ വെച്ചാണ് ഒരു സ്ത്രീയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി വന്നത്. ഒരു താരം അറസ്റ്റിൽ ആയിട്ടുണ്ട് എന്നും ഈ വിഷയം നിയമപരമായ പ്രക്രിയയ്ക്ക് വിധേയമാണ് എന്നും അതിനാൽ ക്ലബ്ബിന് ഇപ്പോൾ കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല എന്നും ബ്രൈറ്റൺ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ബ്രൈറ്റന്റെ ഒരു പ്രധാനപ്പെട്ട മധ്യനിര താരമാണ് അറസ്റ്റിൽ ആയത് എന്നാണ് റിപ്പോർട്ടുകൾ.

Previous articleഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന താരമായി ഹർഷൽ പട്ടേൽ
Next articleബെന്‍ സ്റ്റോക്സ് ആഷസിനുണ്ടാകില്ലെന്ന് സൂചന