താന്‍ വിജയിച്ചിട്ടുള്ളതും റിസ്ക് എടുത്തിട്ടുള്ളപ്പോളാണ്, പരാജയഭീതി കാരണം റിസ്ക് എടുക്കാതിരിക്കില്ല

Sanjusamson
- Advertisement -

ഐപിഎല്‍ പോലുള്ള ഒരു ഫോര്‍മാറ്റില്‍ റിസ്ക് എടുക്കേണ്ടതുണ്ടെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. താന്‍ മികച്ച ഇന്നിംഗ്സുകള്‍ പുറത്തെടുത്തപ്പോള്‍ അത് റിസ്ക് എടുത്തത് കൊണ്ടാണെന്നും പരാജയ ഭീതി കാരണം തന്റെ സ്ട്രോക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുവാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ താന്‍ പരാജയം അംഗീകരിക്കുന്നതിന് തുല്യമാണെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

പുറത്താകുന്നതിനെക്കുറിച്ച് തനിക്ക് ചിന്തയില്ലെന്നും താന്‍ ടീമിന്റെ വിജയത്തിനായി തന്നാലാവുന്ന സംഭാവന ചെയ്യുന്നത് തുടരുമെന്നും സഞ്ജു പറഞ്ഞു. ഐപിഎലിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ശതകം നേടിയ താരത്തിന് പിന്നെ വലിയൊരു ഇന്നിംഗ്സ് പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല.

Advertisement