ഐപിഎലിലെ പിച്ചുകള്‍ തീര്‍ത്തും മോശം – ബെന്‍ സ്റ്റോക്സ്

Benstokes

ഐപിഎലില്‍ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ ബെന്‍ സ്റ്റോക്സ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയെങ്കിലും ഈ സീസണിലെ പിച്ചുകള്‍ വളരെ വിചിത്രമാണെന്ന് ആണ് സ്റ്റോക്സ് പറഞ്ഞത്. ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് ചെന്നൈയിലും വാങ്കഡേയിലുമാണ് നടക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളിലെയും പിച്ചുകള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്.

മുംബൈില്‍ 200ന് മേലെയുള്ള സ്കോറുകള്‍ പിറക്കുമ്പോള്‍ ചെന്നൈയില്‍ 150 റണ്‍സ് പോലും ചേസ് ചെയ്യുവാന്‍ ടീമുകള്‍ പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഐപിഎലില്‍ 160-170 വരെയുള്ള സ്കോറുകളാണ് കാണേണ്ടതെന്നും അല്ലാതെ 130-140 സ്കോറുകള്‍ അല്ലെന്നും ടൂര്‍ണ്ണമെന്റ് പുരോഗമിക്കും തോറും ഈ പിച്ചുകള്‍ ഇനിയും മോശമാകുമോ എന്ന ഭയം തനിക്കുണ്ടെന്നും താരം വ്യക്തമാക്കി.