ഐപിഎല്‍ ഫൈനല്‍ ചെന്നൈയില്‍

- Advertisement -

2019 ഐപിഎലിന്റെ ഫൈനല്‍ മത്സരം മേയ് 12നു നടക്കുമെന്ന് അറിയിച്ച് ബിസിസിഐ. ഫ്രാഞ്ചൈസികളോടാണ് ബിസിസിഐ ഈ വിവരം കൈമാറിയത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ മേയ് 24നു ആരംഭിക്കുവാനിരിക്കെ 12 ദിവസത്തെ ഇടവേള താരങ്ങള്‍ക്ക് പുതിയ ക്രമപ്രകാരം ലഭിയ്ക്കും. ലോകകപ്പും ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് തീയ്യതികളും വന്ന് ചേര്‍ന്നിരിക്കുന്നതിനാല്‍ ഏറെ ചര്‍ച്ച ചെയ്താണ് ടീമുകള്‍ക്കായുള്ള ഫിക്സ്ച്ചറുകള്‍ ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്.

പരമ്പരാഗത ഹോം-എവേ ശൈലിയില്‍ നിന്ന് മാറിയാവും ഇത്തവണ മത്സരങ്ങള്‍ നടക്കുക എന്നാണ് ആദ്യം കരുതപ്പെട്ടതെങ്കിലും പിന്നീട് പഴയ നിലയില്‍ തന്നെ തുടരുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതാത് പട്ടണത്തില്‍ തിരഞ്ഞെടുപ്പ് വരുന്നതിനു മുമ്പ് അതാത് ടീമിന്റെ ഹോം മത്സരങ്ങള്‍ തീര്‍ക്കുക എന്നതാണ് ഇപ്പോള്‍ ബിസിസിഐ എടുത്തിരിക്കുന്ന തീരുമാനം.

ഇലക്ഷനോട് അടുത്ത ചില വേദികള്‍ മത്സരങ്ങള്‍ ഉണ്ടാകില്ലെന്നും ബിസിസിഐ അറിയിച്ചു. ഇത്തരത്തിലുള്ളൊരു ക്രമീകരണമാണ് ബിസിസിഐ കൈക്കൊണ്ടിരിക്കുന്നതെന്നും അധികാരികള്‍ വ്യക്തമാക്കി. വിശാഖപട്ടണത്തെ കരുതല്‍ വേദിയായി ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement