ഐപിഎലിനായി അഞ്ച് വേദികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ബിസിസിഐ

- Advertisement -

ഐപിഎല്‍ വേദിയ്ക്കായി അഞ്ച് വേദികള്‍ ബിസിസിഐ തിരഞ്ഞെടുത്തു. ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവയാണ് അഞ്ച് പ്രധാന വേദി. ആറാം വേദിയായി മുംബൈയെ പരിഗണിക്കുന്നുണ്ടെങ്കിലും അതില്‍ അന്തിമ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കാത്തതിനാലാണ് മുംബൈയെ പ്രഥമ പട്ടികയില്‍ പരിഗണിക്കാത്തതെന്നാണ് ഐപിഎല്‍ വൃത്തങ്ങളില്‍ നിന്ന് അറിയാനാകുന്നത്. ഏപ്രില്‍ പത്തിന് ഐപിഎല്‍ ആരംഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ഷന്‍ കമ്മീഷന്‍ പശ്ചിമ ബംഗാളില്‍ തീയ്യതി പ്രഖ്യാപിച്ചതിനിടയിലാണ് ബിസിസിഐ കൊല്‍ക്കത്തയെയും വേദിയായി പരിഗണിക്കുന്നത്. എന്നാല്‍ നിയമസഭ ഇലക്ഷന്‍ അത്ര വലിയ പ്രശ്നമാകില്ലെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മാര്‍ച്ച് 27, ഏപ്രില്‍ 1, 6, 10, 17, 22, 26, 29 എന്നീ തീയ്യതികളിലായി എട്ട് ഘട്ടത്തിലാണ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisement