ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത എളുപ്പമാകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

Img 20210227 002052
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏറെ മുന്നിൽ എത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള സിറ്റിക്ക് പിറകിൽ ഉള്ള മറ്റു ടീമുകൾ ഒക്കെ ഇപ്പോൾ ആദ്യ നാലു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമാക്കി വെച്ചിരിക്കുന്നത്. നാളെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വരുന്നത് ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ പ്രധാനപ്പെട്ട മത്സരമാണ്.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം കടുപ്പമുള്ളതായിരിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു‌. ഈ സീസൺ മുൻ സീസണുകൾ പോലെയല്ല. ചെറിയ കാലയളവിൽ ഒരുപാട് മത്സരങ്ങൾ ആണ് ക്ലബുകൾ കളിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ പരിക്കുകൾ തന്നെ ചിത്രം ആകെ മാറ്റും എന്ന് ഒലെ പറയുന്നു‌. ഇനി എല്ലാ മത്സരങ്ങളും വലിയ മത്സരങ്ങൾ ആണ് എന്നും ചെൽസിക്ക് എതിരായ മത്സരം യുണൈറ്റഡിന് ഏറെ പ്രാധാന്യം ഉള്ളതാണ് എന്നും ഒലെ പറഞ്ഞു.

ചെൽസിയുടെ പുതിയ പരിശീലകനായ ടൂഹൽ മികച്ച കാര്യങ്ങളാണ് ചെൽസിയിൽ ചെയ്യുന്നത് എന്നും ടൂഹലിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യം എന്നും ഒലെ പറഞ്ഞു.

Advertisement