ഒറിയൊ റൊമിയോ ഇനി ഈ സീസണിൽ കളിക്കില്ല

Gettyimages 1229276883
- Advertisement -

സൗതാമ്പ്ടൺ മധ്യനിര താരം ഒറിയൊൽ റൊമിയെ ഇനി ഈ സീസണിൽ കളിക്കില്ല. അവസാന മത്സരത്തിൽ ലീഡ്സിന് എതിരെ കളിക്കുമ്പോൾ ഏറ്റ പരിക്കാണ് റൊമിയോക്ക് വിനയായത്. ആങ്കിൾ ഇഞ്ച്വറി ആണെന്നും ശസ്ത്രക്രിയ വേണ്ടി വരും എന്നും സൗതാമ്പ്ടൺ പരിശീലകൻ റാൾഫ് ഹസഹട്ടിൽ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞാൽ മൂന്ന് മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും. അതിനർത്ഥം ഈ സീസണിൽ കളിക്കാൻ ആകില്ല എന്നാണ് എന്ന് റാൾഫ് പറഞ്ഞു.

സൗതാമ്പ്ടൺ നിരയിൽ മിനമിനോയും ഇബ്രഹിമ ഡിയാലോയും പരിക്കേറ്റ് പുറത്താണ്. ഇതോടെ മധ്യനിരയിൽ ഇറക്കാൻ താരങ്ങൾ ഇല്ലാത്ത അവസ്ഥയാണ് സൗതാമ്പ്ടന്റേത്. അവസാന എട്ടു മത്സരങ്ങളിൽ നിന്ന് ആകെ ഒരു സമനില മാത്രമാണ് സൗതാമ്പ്ടന്റെ സമ്പാദ്യം.

Advertisement