നന്ദി ഈ പ്രായത്തിലും തന്നെ കൈവിടാത്ത ചെന്നൈ ഫ്രാഞ്ചൈസിയ്ക്ക്

- Advertisement -

തന്റെ ഈ പ്രായത്തിലും തനിക്ക് അവസരം നല്‍കിയ ചെന്നൈയ്ക്ക് നന്ദി പറഞ്ഞ് പര്‍പ്പിള്‍ ക്യാപ് ഉടമ ഇമ്രാന്‍ താഹിര്‍. തോല്‍വിയില്‍ വിഷമമുണ്ട്, എന്നാല്‍ മുംബൈയ്ക്ക് വിജയം അര്‍ഹിച്ചിരുന്നുവെന്നാണ് തനിക്ക് തോന്നുന്നത്. ചെന്നൈയുടെ സപ്പോര്‍ട്ട് സ്റ്റാഫിനാണ് എല്ലാ നന്ദിയും പറയേണ്ടത്. ഐപിഎല്‍ ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ്. തന്റെ കരിയറിന്റെ അവസാന ഘട്ടത്തില്‍ തനിക്ക് ഇത്തരം ലീഗില്‍ കളിയ്ക്കുവാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്, കഠിന പ്രയത്നം തന്നെയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും താഹിര്‍ പറഞ്ഞു.

ഇന്ത്യന്‍ താരങ്ങള്‍ക്കും വിദേശ് താരങ്ങള്‍ക്കുമെതിരെ പന്തെറിയു അത്ര എളുപ്പമുള്ള കാര്യമല്ല, തനിക്ക് ക്രിക്കറ്റ് ഏറെ ഇഷ്ടമാണ്, തുടര്‍ന്നും സമാനമായ രീതിയില്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പര്‍പ്പിള്‍ ക്യാപ് സ്വീകരിക്കവെ താഹിര്‍ പറഞ്ഞു. 26 വിക്കറ്റുകള്‍ നേടിയ താഹിറിനു പര്‍പ്പിള്‍ ക്യാപ്പും 10 ലക്ഷം രൂപ സമ്മാനമായും ലഭിച്ചു.

Advertisement