പുതിയ പരിശീലകനുമായി ബുണ്ടസ് ലീഗയിലേക്ക് തിരിച്ച് വരവിനൊരുങ്ങി എഫ്സി കൊളോൺ

- Advertisement -

ബുണ്ടസ് ലീഗയിലേക്ക് മടങ്ങിവരവുറപ്പിച്ച 1 എഫ്സി കൊളോൺ പുതിയ പരിശീലകനെ നിയമിച്ചു. രണ്ടാം ഡിവിഷൻ ക്ലബ്ബായ ജാൻ റാഗെൻബർഗിന്റെ പരിശീലകൻ ആകിം ബൈർലോർസറാണ് കൊളോണിന്റെ പുതിയ പരിശീലകൻ. 25 വർഷത്തിന് ശേഷം യൂറോപ്പ്യൻ ഫുട്ബോൾ കളിച്ച കൊളോൺ 17 മത്സരങ്ങളിൽ ഒരു ജയം പോലും നേടതെയാണ് കഴിഞ്ഞ സീസണിൽ തരം താഴ്ത്തപ്പെട്ടത്.

സൂപ്പർ താരം മോഡെസ്റ്റെ ചൈനയിലേക്ക് പോയതും ക്ലബ്ബിന് തിരിച്ചടിയായി. 51 കാരനായ ആകിം ബൈർലോർസർ ഫർത്തിന്റെയും ലെപ്സിഗിന്റെയും യൂത്ത് ടീമുകളുടെ പരിശീലകനായും ലെപ്സിഗിന്റെ ഇൻട്രിം കോച്ചും പിന്നീട് റാൽഫ് റാഗ്നിക്കിന്റെ കീഴിൽ സഹപരിശീലകനുമായിരുന്നു. കൊളോണിനെ ജാൻ റാഗൻബർഗ് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നിയമനവിവരം പുറത്ത് വരുന്നത്.

കൊളോൺ രണ്ടാം ഡിവിഷനിലേക്ക് പോയെങ്കിലും റെക്കോർഡ് വരുമാനവും ക്ലബ്ബ് മെമ്പർമാരുടെ എന്നതിൽ വർധനവും കഴിഞ്ഞ വർഷത്തിലുണ്ടായിരുന്നു. ജർമ്മനിയിൽ ഏറെ ആരാധകരുള്ള കൊളോണിന്റ തിരിച്ചുവരവ് ബുണ്ടസ് ലീഗയിൽ ആവേശം വർദ്ധിപ്പിക്കും.

Advertisement