ഓസ്ട്രേലിയന്‍ മുന്‍ നിര താരങ്ങള്‍ ഐപിഎലിനെക്കാള്‍ പ്രാദേശിക ക്രിക്കറ്റിന് പ്രാധാന്യം നല്‍കണം

- Advertisement -

ഓസ്ട്രേലിയന്‍ താരങ്ങള്‍ ഐപിഎലിനല്ല ഓസ്ട്രേലിയന്‍ പ്രാദേശിക ക്രിക്കറ്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് പറഞ്ഞ് മുന്‍ താരം ഇയാന്‍ ചാപ്പല്‍. ബിസിസിഐ ലോകക്രിക്കറ്റില്‍ പിടിമുറുക്കുന്നവെന്ന് പണ്ട് മുതലെ പല ഭാഗത്ത് നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോള്‍ ടി20 ലോകകപ്പ് മാറ്റി വെച്ച് ആ സമയത്ത് ഐപിഎല്‍ നടത്തുവാനുള്ള ശ്രമം ബിസിസിഐ നടത്തുന്നുവെന്നാണ് പലയിടത്തും നിന്ന് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ ബിസിസിഐ അത് നിഷേധിച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ മുന്‍ നിര താരങ്ങളെ മികച്ച രീതിയിലാണ് ബോര്‍ഡ് നോക്കി വരുന്നതെന്നും അതിനാല്‍ തന്നെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് വേണ്ടി ശബ്ദം ഉയര്‍ത്തുവാന്‍ താരങ്ങള്‍ തയ്യാറാകണമെന്നും ഇയാന്‍ ചാപ്പല്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ മുന്‍ നിര താരങ്ങള്‍ക്ക് മികച്ച വേതനം ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കി വരുന്നുണ്ട്.

താരങ്ങള്‍ ഐപിഎല്‍ പ്രേമം ഉപക്ഷിച്ച് ലോകക്രിക്കറ്റില്‍ ഇന്ത്യ നടത്തുന്ന ആധികാരിക ഭാവത്തിനെതിരെ നിലകൊള്ളുവാനുള്ള സമയമാണിതെന്നും ഇയാന്‍ ചാപ്പല്‍ വ്യക്തമാക്കി.

Advertisement