ജൂലൈ മാസത്തിൽ ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ ആലോചന

- Advertisement -

സാഹചര്യങ്ങൾ അനുകൂലമാവുകയാണെങ്കിൽ ജൂലൈ മാസത്തിൽ ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. സാഹചര്യം അനുകൂലമല്ലെങ്കിൽ കാണികളെ ഉൾപ്പെടുത്താതെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.

നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാൻ യാതൊരു സാധ്യതയും ഇല്ല. നിലവിലെ സഹചര്യത്തിൽ ഐ.പി.എൽ നടന്നിട്ടില്ലെങ്കിൽ ബി.സി.സി.ഐക്ക് 5000 കൂടി മുതൽ 7500 കോടിവരെ നഷ്ട്ടം ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ് നടന്നില്ലെങ്കിൽ ടൂർണമെന്റിന്റെ സ്പോണ്സർമാർക്കും സംപ്രേഷണം അവകാശം നേടിയ സ്റ്റാർ സ്പോർട്സിനും ഐ.പി.എൽ ടീമുകൾക്കും കനത്ത നഷ്ടമായിരിക്കും നേരിടേണ്ടിവരിക.

Advertisement