“മിനേർവ ഇന്ത്യൻ ഫുട്ബോളിൽ തന്നെ ഉണ്ടാകും”

- Advertisement -

പഞ്ചാബ് എഫ് സിയെ വിറ്റു ആ ക്ലബിലെ സ്ഥാനം ഒഴിഞ്ഞു എങ്കിലും രഞ്ജിത്ത് ബജാജ് ഇന്ത്യൻ ഫുട്ബോൾ വിടില്ല. താനും മിനേർവയും ഇന്ത്യൻ ഫുട്ബോളിൽ സജീവമായി തന്നെ ഉണ്ടാകും എന്ന് രഞ്ജിത്ത് ബജാജ് ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഐലീഗ് ക്ലബായ പഞ്ചാവ് എഫ് സിയെ റൗണ്ട് ഗ്ലാസ് എന്ന കമ്പനിക്ക് രഞ്ജിത്ത് ബജാജ് വിറ്റിരുന്നു.

എന്നാൽ പഞ്ചാബ് എഫ് സി പോയി എങ്കിലും മിനേർവ എഫ് സി എന്ന പേരിൽ പുതിയ ക്ലബ് ഉണ്ടാകും എന്ന് രഞ്ജിത്ത് പറഞ്ഞു. മിനേർവ അക്കാദമിക്ക് ഉടനെ എ ഐ എഫ് എഫിന്റെ അംഗീകാരം ലഭിക്കും. ഉടൻ തന്നെ മികച്ച ഒരു അക്കാദമിയായി മിനേർവയെ മാറ്റും. 2021 ആകുമ്പോഴേക്ക് മിനേർവ എഫ് സി പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുക്കും എന്നും രഞ്ജിത്ത് ബജാജ് പറഞ്ഞു.

Advertisement