അവസാന മത്സരം ചെന്നൈയിൽ തന്നെ ആവുമെന്ന് ആവർത്തിച്ച് ധോണി

Mahendra Singh Dhoni Wicket Keeping Csk Ipl
Photo: Twitter/IPL

തന്റെ അവസാന ടി20 മത്സരം ചെന്നൈയിലെ കാണികൾക്ക് മുൻപിൽ വെച്ച് തന്നെയാവുമെന്ന് ആവർത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. എന്നാൽ താൻ വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അതിന് സമയം ഉണ്ടെന്നും ധോണി പറഞ്ഞു.

തന്റെ ക്രിക്കറ്റ് കരിയർ താൻ നല്ല രീതിയിൽ പ്ലാൻ ചെയ്യാറുണ്ടെന്നും തന്റെ ജന്മദേശമായ റാഞ്ചിയിൽ വെച്ച് അവസാന മത്സരം കളിച്ച കാര്യം ഓർമിപ്പിച്ചുകൊണ്ട് ധോണി പറഞ്ഞു. തന്റെ അവസാനം ടി20 മത്സരം ചെന്നൈയിൽ വെച്ചവുമെന്നും എന്നാൽ അത് അടുത്ത വർഷമാണോ അതോ അഞ്ച് വർഷത്തിന് ശേഷമാണോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും ധോണി പറഞ്ഞു. ചെന്നൈയിൽ വെച്ച് നടന്ന ഒരു പരിപാടിക്ക് ഇടയിലാണ് ധോണി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Previous articleഅവസാന ടി20യ്ക്കുള്ള സ്ക്വാഡിൽ മാറ്റം വരുത്തി ബംഗ്ലാദേശ്
Next articleഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടവുമായി ദക്ഷിണാഫ്രിക്കൻ ബൗളർ