അവസാന ടി20യ്ക്കുള്ള സ്ക്വാഡിൽ മാറ്റം വരുത്തി ബംഗ്ലാദേശ്

Bangladesh

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പര കൈവിട്ടുവെങ്കിലും അവസാന മത്സരത്തിന് മുമ്പ് സ്ക്വാഡിൽ മാറ്റം വരുത്തി ബംഗ്ലാദേശ്. കമ്രുള്‍ ഇസ്ലാം റബ്ബിയെയും പര്‍വേസ് ഹൊസൈനെയും ആണ് ബംഗ്ലാദേശ് ടീമിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സൈഫ് ഹസനോട് ടീം മാനേജ്മെന്റ് ഹോട്ടൽ വിട്ട് ടെസ്റ്റ് സംഘത്തിനൊപ്പം ചേരുവാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നാമ് ലഭിയ്ക്കുന്ന വിവരം. നവംബര്‍ 26ന് ആണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 4ന് നടക്കും.

ടി20 പരമ്പരയിലെ അവസാന മത്സരം നവംബര്‍ 22ന് ആണ്.

Previous article40 വയസ്സുകാര്‍ ടീമിലുണ്ടാകരുതെന്ന നിയമമൊന്നുമില്ല, ഹഫീസിനും ഷൊയ്ബിനും പിന്തുണയുമായി ഇന്‍സമാം ഉള്‍ ഹക്ക്
Next articleഅവസാന മത്സരം ചെന്നൈയിൽ തന്നെ ആവുമെന്ന് ആവർത്തിച്ച് ധോണി