പുതിയ പേരിനു പുറമെ ഐപിഎല്ലിനായി പുതിയ ജഴ്‌സിയുമായി ഡൽഹി

- Advertisement -

ദിവസങ്ങൾക്ക് മുൻപാണ് ഐപിഎൽ ഫ്രാഞ്ചൈസി ആയ ഡൽഹി തങ്ങളുടെ പേര് ഡൽഹി ഡെയർഡെവിൾസിൽ നിന്നും ഡൽഹി ക്യാപിറ്റൽസ് എന്നാക്കി മാറ്റിയത്. എന്നാൽ ഐപിഎൽ തുടങ്ങാൻ ഒരു മാസം പോലും ഇല്ലാതെയിരിക്കെ പുതിയ ജഴ്‌സിയുമായി എത്തിയിരിക്കുകയാണ് ഡൽഹി ക്യാപ്റ്റൽസ്.

ഐപിഎൽ തുടങ്ങിയത് മുതല്‍ ഉണ്ടായിരുന്ന നീലയും ചുവപ്പും ജഴ്സി ആണ് പേരിനു പുറമേ ഡല്‍ഹി മാറ്റിയിരിക്കുന്നത്. “കൂള്‍ ബ്ലൂ” നിറമുള്ള ജഴ്സി ആണ് ഡല്‍ഹി ക്യാപിറ്റല്‍സ് വരുന്ന സീസണില്‍ അണിയുക. നീലയോടൊപ്പം ഉണ്ടായിരുന്ന ചുവപ്പ് നിറം പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ടീം. ചുവപ്പിനെ കോളറിലേക്ക് ഒതുക്കുകയാണ് ക്യാപിറ്റല്‍സ് ചെയ്തത്. ഇന്ന് നടന്ന ജഴ്സി അനാവരണ ചടങ്ങില്‍ ശിഖര്‍ ധവാന്‍ അടക്കുമുള്ള ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തു.

Advertisement