റെലഗേഷൻ ഭീഷണിയിൽ നിന്നും കരകയറി മിനർവ പഞ്ചാബ്

- Advertisement -

ഐ ലീഗിൽ റെലഗേഷൻ ഭീഷണിയിൽ നിന്നും താത്കാലികമായി കരകയറി നിലവിലെ ചാമ്പ്യന്മാരായ മിനർവാ പഞ്ചാബ് എഫ്‌സി. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് ടീം നെറോക എഫ്‌സിയെ തോൽപ്പിച്ചാണ് മിനർവാ പഞ്ചാബ് ഐ ലീഗിൽ ജീവൻ നിലനിർത്തിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 68ആം മിനിറ്റിൽ ഹുവാൻ കുറോ നേടിയ ഗോളിനാണ് മിനേർവ പഞ്ചാബ് വിജയം കണ്ടത്. വിജയത്തോടെ പഞ്ചാബ് ടീമിന് പതിനേഴ് മത്സരങ്ങളിൽ നിന്നും പതിനേഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്.

Advertisement