“അത്ലറ്റിക്കോയെ മറികടന്നാൽ യുവന്റസിന് ചാമ്പ്യൻസ് ലീഗ് ഉയർത്താം”

യൂറോപ്പ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാൽ യുവന്റസിന് ഉറപ്പായും ചാമ്പ്യൻസ് ലീഗ് കിരീടം ഈ സീസണിൽ ഉയർത്താൻ സാധിക്കുമെന്ന് മുൻ യുവന്റസ് താരം കൂടിയായ ലൂക്ക ടോണി. പ്രീ ക്വാർട്ടറിന്റ ആദ്യ പാദത്തിൽ യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഗോഡിനും ഗിമിനെസും രണ്ടാം പകുതിയിൽ നേടിയ ഗോളുകൾ ഇറ്റാലിയൻ ചാമ്പ്യന്മാരുടെ പ്രതീക്ഷകൾ തകർത്തു.

രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യൂറോപ്പിലെ മികച്ച പ്രതിരോധം തീർക്കുന്ന ടീമിനെ പരാജയപ്പെടുത്തിയാൽ യുവന്റസിന് കിരീടം എളുപ്പത്തിൽ സ്വന്തമാക്കാം എന്നാണ് ലൂക്ക ടോണി പറഞ്ഞു വെക്കുന്നത്. സീരി എ യിലെ പ്രായമേറിയ ടോപ്പ് സ്‌കോറർ എന്ന റെക്കോർഡിട്ട ലൂക്ക ടോണി ഇത്തവണ പിൻതുണ നൽകിയിരിക്കുന്നത് തന്റെ പഴയ ടീമിനാണ്.

ഇറ്റലിയിലെ എല്ലാ കിരീടങ്ങളും കയ്യടക്കി വെച്ചിരിക്കുന്ന യുവന്റസിന് യൂറോപ്പ്യൻ കിരീടമാണ് തിരികെ പിടിക്കേണ്ടത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ കൈവിട്ട കിരീടം സ്വന്തമാക്കാൻ ക്രിസ്റ്റിയാനോ റൊണാൾഡോയെ ടീമിൽ എത്തിക്കാനും യുവന്റസിനായി. ആദ്യ പാദത്തിൽ തളർന്നെങ്കിലും യൂറോപ്പിലെ മികച്ച പ്രതിരോധവും ആക്രമണവും തീർക്കാൻ ഇപ്പോളും അല്ലെഗ്രിയും യുവന്റസും സജ്ജരാണ്.

Previous articleപുതിയ പേരിനു പുറമെ ഐപിഎല്ലിനായി പുതിയ ജഴ്‌സിയുമായി ഡൽഹി
Next articleആദ്യ ടെസ്റ്റില്‍ കുശല്‍ പെരരേ, രണ്ടാം ടെസ്റ്റില്‍ കുശല്‍ മെന്‍ഡിസ്, ലങ്കയ്ക്ക് ഇത് ചരിത്ര വിജയം