രണ്ടാം സ്ഥാനം നിലനിര്‍ത്തുവാന്‍ കൊല്‍ക്കത്ത, ആദ്യ നാലിലേക്ക് കടക്കുവാനായി ഡല്‍ഹി ക്യാപിറ്റല്‍സ്

- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ട്രാക്ക് ഫ്ലാറ്റാണെന്നും ബാറ്റിംഗ് രണ്ടാം പകുതിയില്‍ ഏറെ മെച്ചപ്പെടുമെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ കീമോ പോള്‍ ടീമിലേക്ക് എത്തുന്നു. സന്ദീപ് ലാമിച്ചാനെയ്ക്ക് പകരമാണ് ഈ മാറ്റം.

അതേ സമയം കൊല്‍ക്കത്ത നിരയില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ലോക്കി ഫെര്‍ഗൂസണ്‍, ജോ ഡെന്‍ലി, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ സുനില്‍ നരൈനും ക്രിസ് ലിന്നും ഹാരി ഗുര്‍ണേയും കളത്തിനു പുറത്ത് പോകുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്:  ജോ ഡെന്‍ലി, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്ക്, ശുഭ്മന്‍ ഗില്‍, ആന്‍ഡ്രേ റസ്സല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ഋഷഭ് പന്ത്, കാഗിസോ റബാഡ, കീമോ പോള്‍, അക്‌സർ പട്ടേൽ, രാഹുൽ തേവതിയ, ഇഷാന്ത് ശർമ്മ,ക്രിസ് മോറിസ്

Advertisement