നാളെ യുവന്റസ് കിരീടം സ്വന്തമാക്കും, പക്ഷെ റൊണാൾഡോ കളിക്കില്ല

- Advertisement -

നാളെ സീരി എ കിരീടം യുവന്റസിന് സ്വന്തമാക്കാം. ലീഗിൽ നാളെ സ്പാലിനെ യുവന്റസ് നേരിടുമ്പോൾ വെറും ഒരു സമനില മതിയാകും കിരീടം ഉറപ്പിക്കാൻ. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ നാപോളി സമനില വഴങ്ങിയതോടെയായിരുന്നു യുവന്റസിന് കാര്യങ്ങൾ എളുപ്പമായത്. 31 മത്സരത്തിൽ 64 പോയിന്റാണ് ഇപ്പോൾ നാപോളിക്ക് ഉള്ളത്. യുവന്റസിന് 84 പോയിന്റും. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും നാപോളിക്ക് 85 പോയിന്റ് മാത്രമേ ആകു.

നാളെ കിരീടം നേടുകയാണെങ്കിൽ യുവന്റസിന്റെ തുടർച്ചയായ എട്ടാം ലീഗ് കിരീടമാകും ഇത്. ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഇറ്റാലിയൻ ലീഗ് കിരീടവും. പക്ഷെ കിരീടം സ്വന്തമാക്കുന്ന അന്ന് റൊണാൾഡോ യുവന്റസ് നിരയിൽ ഉണ്ടാവില്ല. ചാമ്പ്യൻസ് ലീഗിൽ വലിയ പോരാട്ടം കാത്തിരിക്കുന്നതിനാലാണ് റൊണാൾഡോ നാളെ കളിക്കാത്തത്. റൊണാൾഡോയെ മാത്രമല്ല പല സീനിയർ താരങ്ങൾക്കും നാളെ വിശ്രമം നൽകുമെന്ന് യുവന്റസ് അറിയിച്ചിട്ടുണ്ട്.

റൊണാൾഡോ അടുത്തിടെ ആയി സീരി എ മത്സരങ്ങൾ കളിക്കാത്തത് ലീഗിലെ ടോപ് സ്കോറർ ആവുക എന്ന റൊണാൾഡോയുടെ ലക്ഷ്യത്തിന് തിരിച്ചടിയാകുന്നുണ്ട്.

Advertisement