തനിക്ക് വേണ്ടത് പുതിയ തുടക്കം, ഐപിഎൽ മെഗാ ലേലത്തിൽ പേര് നല്‍കും – ഡേവിഡ് വാര്‍ണര്‍

തന്റെ സൺറൈസേഴ്സിലെ കാലം കഴിഞ്ഞുവെന്ന് അറിയിച്ച് ഡേവിഡ് വാര്‍ണര്‍. SEN റേഡിയോയിലാണ് ഡേവിഡ് വാര്‍ണര്‍ താന്‍ പുതിയ ഒരു തുടക്കം ആഗ്രഹിക്കുകയാണെന്നും ഐപിഎൽ മെഗാ ലേലത്തിൽ തന്റെ പേര് നല്‍കുമെന്നും അറിയിച്ചത്.

മോശം ഫോമിനെത്തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്ക് ഈ സീസണിൽ സൺറൈസേഴ്സ് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. പുതിയ രണ്ട് ടീമുകളിൽ ഒന്ന് ഡേവിഡ് വാര്‍ണര്‍ക്കായി രംഗത്തുണ്ടാകുമെന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Previous articleഐപിഎൽ ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം ഇപ്രകാരം
Next articleമലപ്പുറത്തെ തോൽപ്പിച്ച് കോഴിക്കോട് ഫൈനലിൽ