ഐപിഎൽ ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം ഇപ്രകാരം

ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം പ്രകാരം ഐപിഎൽ ടീമുകള്‍ക്ക് 4 താരങ്ങളെ വരെ നിലനിര്‍ത്താമെന്ന തരത്തിലാണ് ഐപിഎൽ മെഗാ ലേലത്തിന് മുമ്പുള്ള പ്ലേയര്‍ റിട്ടന്‍ഷന്‍ നിയമങ്ങള്‍ ബിസിസിഐ തയ്യാറാക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം വിദേശ ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്താമെന്നാണ് നിലവിൽ ബിസിസിഐ മുന്നോട്ട് വെച്ചിരിക്കുന്ന നിയമം.

പുതിയ ഐപിഎൽ ടീമുകള്‍ക്ക് ചുരുങ്ങിയത് മൂന്ന് താരങ്ങളെ ലേലത്തിന് രജിസ്റ്റര്‍ ചെയ്യുന്ന താരങ്ങളുമായി നേരിട്ട് കരാറിലെത്തുവാന്‍ സാധിക്കുമെന്നും വിവരം ലഭിയ്ക്കുന്നു.

ലേലം തുടങ്ങുന്നതിന് മുമ്പ് ഏതെങ്കിലും മൂന്ന് താരങ്ങളെ ഈ ഫ്രാഞ്ചൈസികള്‍ക്ക് ഓക്ഷന്‍ പൂളിൽ നിന്ന് സ്വന്തമാക്കാം.