ടോസ് ധോണിയ്ക്ക്, ടീമില്‍ ഏറെ മാറ്റങ്ങള്‍

Mahendra Singh Dhoni Wicket Keeping Csk Ipl
Photo: Twitter/IPL

കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനെതിരെ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. ഡ്യൂ ഫാക്ടര്‍ പരിഗണിച്ചാണ് താന്‍ ബൗളിംഗ് തിരഞ്ഞെടുത്തതെന്ന് ധോണി വ്യക്തമാക്കി.

ഏറെ മാറ്റങ്ങളോടെയാണ് ചെന്നൈ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഫാഫ് ഡു പ്ലെസിയും ഇമ്രാന്‍ താഹിറും പുറത്തിരിക്കുമ്പോള്‍ ഷെയിന്‍ വാട്സണും ലുംഗിസാനി ഗിഡിയും ടീമിലേക്ക് തിരികെ എത്തുന്നു. മോനു കുമാറിന് പകരം കരണ്‍ ശര്‍മ്മയും ടീമിലേക്ക് എത്തുന്നു. കൊല്‍ക്കത്ത നിരയില്‍ ഒരു മാറ്റമാണുള്ളത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം റിങ്കു സിംഗ് ടീമിലേക്ക് എത്തുന്നു

ചെന്നൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചപ്പോള്‍ ഈ മത്സരത്തില്‍ വിജയം കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ഏറെ ആവശ്യമുള്ളയൊന്നാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Nitish Rana, Rahul Tripathi, Dinesh Karthik(w), Eoin Morgan(c), Rinku Singh, Sunil Narine, Pat Cummins, Lockie Ferguson, Kamlesh Nagarkoti, Varun Chakravarthy

ചെന്നൈ സൂപ്പര്‍ കിംഗ്സ് : Ruturaj Gaikwad, Shane Watson, Ambati Rayudu, MS Dhoni(w/c), N Jagadeesan, Sam Curran, Ravindra Jadeja, Mitchell Santner, Karn Sharma, Deepak Chahar, Lungi Ngidi

Previous articleഅമേ റാണവാദെ മുംബൈ സിറ്റിയിൽ
Next articleഐ എസ് എൽ ഫിക്സ്ചർ നാളെ എത്തും