അമേ റാണവാദെ മുംബൈ സിറ്റിയിൽ

യുവ ഡിഫൻഡർ അമേ റാണവദെയെ മുംബൈ സിറ്റി സൈൻ ചെയ്തു. ഈ മാസം കൊൽക്കത്തയിൽ നടന്ന സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ബെംഗളൂരു യുണൈറ്റഡിനു വേണ്ടി കളിച്ചുരുന്ന താരമാണ് റാണവദെ‌. ആ പ്രകടനങ്ങൾ വിലയിരുത്തിയാണ് മുംബൈ ഐ എസ് എൽ സ്ക്വാഡിലേക്ക് താരത്തെ എടുക്കുന്നത്. നേരത്തെ മോഹൻ ബഗാനിൽ കളിച്ചിട്ടുള്ള താരമാണ് റാണവദെ. എഫ് സി ഗോവയ്ക്ക് വേണ്ടി മുമ്പ് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്.

ഡിഎസ്കെ ശിവാജിയന്‍സിനു ഐ ലീഗിലും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ റാണവദെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്.

Previous articleമുംബൈ സിറ്റിയുടെ യുവ ഫോർവേഡ് സുദേവക്കായി ഐലീഗ് കളിക്കും
Next articleടോസ് ധോണിയ്ക്ക്, ടീമില്‍ ഏറെ മാറ്റങ്ങള്‍