മൂന്നാം തോല്‍വി!!! പഞ്ചാബിന് മുന്നിലും ചൂളി ചെന്നൈ

Vaibhavarorapunjabkings

ഐപിഎൽ 2022ൽ തങ്ങളുടെ മൂന്നാം തോല്‍വിയേറ്റ് വാങ്ങി ചെന്നൈ. ഇന്ന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ കളി ചെന്നൈ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ 180 റൺസ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നേടിയപ്പോള്‍ ചെന്നൈയ്ക്ക് 126 റൺസേ നേടാനായുള്ളു.

54 റൺസ് വിജയത്തിൽ പഞ്ചാബിനായി വൈഭവ് അറോറ 2 വിക്കറ്റ് നേടിയപ്പോള്‍ ശിവം ഡുബേയാണ് ചെന്നെയുടെ ടോപ് സ്കോറര്‍.

Shivamdube

ഡുബേ 26 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ മറുവശത്ത് ധോണി റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. 62 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്. 57 റൺസ് നേടിയ ഡുബേയുടെ വിക്കറ്റ് ലിയാം ലിവിംഗ്സ്റ്റൺ ആണ് നേടിയത്.

തൊട്ടടുത്ത പന്തിൽ ഡ്വെയിന്‍ ബ്രാവോയെ തകര്‍പ്പനൊരു റിട്ടേൺ ക്യാച്ചിലൂടെ ലിയാം ലിവിംഗ്സ്റ്റൺ പുറത്താക്കിയപ്പോള്‍ ചെന്നൈയുടെ നില കൂടുതൽ പരിതാപകരമായി. രാഹുല്‍ ചഹാര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ചെന്നൈ 18 ഓവറിൽ ഓള്‍ഔട്ട് ആയി. ധോണി 23 റൺസ് നേടി പുറത്തായി.

Previous articleന്യൂകാസിലിനെതിരെ സ്പർസിന്റെ വെടിക്കെട്ട്
Next articleലിവർപൂൾ വനിതാ സൂപ്പർ ലീഗിലേക്ക് തിരികെയെത്തി