ലിവർപൂൾ വനിതാ സൂപ്പർ ലീഗിലേക്ക് തിരികെയെത്തി

20220403 225353

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് വിജയിച്ചു കൊണ്ട് വനിതാ സൂപ്പർ ലീഗിലേക്ക് ലിവർപൂൾ പ്രൊമോഷൻ നേടി. ഇന്ന് നടന്ന ലീഗിലെ മത്സരത്തിൽ ബ്രിസ്റ്റൽ സിറ്റിയെ തോൽപ്പിച്ചതോടെയാണ് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് കിരീടവും പ്രൊമോഷനും ലിവർപൂൾ ഉറപ്പിച്ചു. ഇന്ന് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ഇനിയും ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ ആണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്.20220403 225344

20 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് ലിവർപൂളിന് ഉള്ളത്. ഒരു മത്സരം മാത്രമെ ലിവർപൂൾ ഈ സീസണിൽ പരാജയപ്പെട്ടിട്ടുള്ളൂ. രണ്ട് സീസൺ മുമ്പാണ് ലിവർപൂൾ ചാമ്പ്യൻഷിപ്പിലേക്ക് എത്തിയത്‌

Previous articleമൂന്നാം തോല്‍വി!!! പഞ്ചാബിന് മുന്നിലും ചൂളി ചെന്നൈ
Next articleജയം കണ്ടു റോമ സീരി എയിൽ അഞ്ചാം സ്ഥാനത്ത്