രാജസ്ഥാന്റെ രണ്ടാം സ്ഥാനം തടയാനാകുമോ ചെന്നൈയ്ക്ക്? ടോസ് അറിയാം

Sports Correspondent

Chennaisuperkings
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനും ചെന്നൈയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ഇന്ന് വിജയിച്ചാൽ രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ രാജസ്ഥാന് സാധിക്കും. അതേ സമയം നേരത്തെ പുറത്തായ ചെന്നൈയ്ക്ക് ടീം ഇലവനിൽ പരീക്ഷണം നടത്തുവാനുള്ള അവസരമാണ് ഈ മത്സരം.

പ്ലേ ഓഫ് ഔദ്യോഗികമായി ഉറപ്പാക്കുവാന്‍ ടീമിന് സാധിച്ചിട്ടില്ലെങ്കിലും രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പോകണമെങ്കിൽ അത്ഭുതങ്ങള്‍ സംഭവിക്കണം.

ശിവം ഡുബേയ്ക്ക് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് അമ്പാട്ടി റായിഡുവിനെ ടീമിലെത്തിച്ചപ്പോള്‍ രാജസ്ഥാന്‍ നിരയിൽ ഷിമ്രൺ ഹെറ്റ്മ്യര്‍ ജെയിംസ് നീഷത്തിന് പകരം ടീമിലേക്ക് എത്തും.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Moeen Ali, Ambati Rayudu, N Jagadeesan, MS Dhoni(w/c), Mitchell Santner, Prashant Solanki, Simarjeet Singh, Matheesha Pathirana, Mukesh Choudhary

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Obed McCoy