അനിരുദ്ധ് താപ ചെന്നൈയിനിൽ തന്നെ, 2024വരെയുള്ള പുതിയ കരാർ ഒപ്പുവെച്ചു

Newsroom

ചെന്നൈയിൻ എഫ് സിയുടെ യുവതാരം അനിരുദ്ധ് താപ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ് താപ. ചെന്നൈയിന്റെ പ്രധാന താരം കൂടിയായ താപ രണ്ടു വർഷത്തേക്കുള്ള പുതിയ കരാർ ആണ് ചെന്നൈയിനിൽ ഒപ്പുവെച്ചത്‌. ഒഡീഷയുടെയും മോഹൻ ബഗാന്റെയും വലിയ ഓഫറുകൾ നിരസിച്ചാണ് താപ ചെന്നൈയിനിൽ കരാർ ഒപ്പുവെച്ചത്.

ഇപ്പോൾ ചെന്നൈയിന്റെ ക്യാപ്റ്റനും ആണ് താപ. ഇതുവരെ ചെന്നൈയിനായി 101 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 6 ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇനി മൂന്ന് മത്സരങ്ങൾ കൂടെ കളിച്ചാൽ ചെന്നൈയിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായി മാറും.