2023ലും ചെന്നൈയെ ധോണി തന്നെ നയിക്കും, ജഡേജയും ടീമിനൊപ്പം കാണും

Sports Correspondent

നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണിൽ മോശം പ്രകടനം ആയിരുന്നു ഫലമങ്കിലും ടീമിനായി അടുത്ത സീസണിലും ക്യാപ്റ്റനായി താന്‍ കാണുമെന്ന് അറിയിച്ച് എംഎസ് ധോണി.

സീസണിന് മുമ്പ് രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചുവെങ്കിലും പാതി വഴിയിൽ വീണ്ടും ക്യാപ്റ്റന്‍സി ചെന്നൈ എംഎസ് ധോണിയ്ക്ക് നൽകുകയായിരുന്നു. പരിക്ക് കാരണം ചെന്നൈ ക്യാമ്പ് വിട്ട രവീന്ദ്ര ജഡേജയും ടീമിനൊപ്പം കാണുമെന്ന് അധികൃതര്‍ അറിയിച്ചു.

ചെന്നൈയും രവീന്ദ്ര ജഡേജയും തമ്മിൽ തെറ്റി എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിയ്ക്കുകയായിരുന്നു ഫ്രാഞ്ചൈസി ഈ പ്രഖ്യാപനത്തിലൂടെ.