തുടര്‍ തോല്‍വികളില്‍ നിന്ന് മോചനത്തിനായി കൊല്‍ക്കത്ത, ജയം തുടരുവാന്‍ ചെന്നൈ

- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് എംഎസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ മാറ്റങ്ങളൊന്നുമില്ലാത്തപ്പോള്‍ മൂന്ന് മാറ്റങ്ങളാണ് കൊല്‍ക്കത്ത നിരയിലുള്ളത്. ക്രിസ് ലിന്നും സുനില്‍ നരൈനും ടീമിലേക്ക് എത്തുമ്പോള്‍ ഹാരി ഗുര്‍ണേ ഫെര്‍ഗൂസണ് പകരം എത്തുന്നു. ജോ ഡെന്‍ലിയും കാര്‍ലോസ് ബ്രാത്‍വൈറ്റുമാണ് പുറത്ത് പോകുന്ന താരങ്ങള്‍. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരൈന്‍, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്ക്, ആന്‍ഡ്രേ റസ്സല്‍, ശുഭ്മന്‍ ഗില്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഹാരി ഗുര്‍ണേ

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയിന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസി, സുരേഷ് റെയ്‍ന, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റനര്‍, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍

Advertisement