അയാക്സിന് വൻ തിരിച്ചടി,യുവന്റസിനെതിരെ സൂപ്പർ മിഡ്ഫീൽഡർ കളിക്കില്ല

- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദ മത്സരത്തിന് വെറും രണ്ട് ദിവസം മാത്രം ശേഷിക്കെ അയാക്സിന് വൻ തിരിച്ചടി. അയാക്സിന്റെ യുവ മിഡ്ഫീൽഡർ ഡി യോംഗ് ഇന്നലെ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് പോയതാണ് ഡച്ച് ക്ലബിനെ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്നത്. ഇന്ന കളിയുടെ 22ആം മിനുട്ടിൽ തന്നെ ഡി യോംഗ് കളം വിട്ടിരുന്നു. ഡിയോംഗിന് യുവന്റ്സിനെതിരായ മത്സരം നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

പരിക്കിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തമാവുകയുള്ളൂ എന്നാണ് അയാക്സ് പറഞ്ഞത്. യുവന്റസിനെതിരെ ഡിയോംഗ് കളിക്കാൻ സാധ്യത കുറവാണെന്നും ക്ലബ് പറയുന്നു. നേരത്തെ ആംസ്റ്റർഡാമിൽ നടന്ന ആദ്യ പാദത്തിൽ യുവന്റസിനെ 1-1ന് സമനിലയിൽ പിടിക്കാൻ അയാക്സിനായിരുന്നു. രണ്ടാം പാദത്തിൽ യുവന്റസിന്റെ ഗ്രൗണ്ടിലാണ് മത്സരം എന്നതിനാൽ തന്നെ ഡിയോംഗിന്റെ അഭാവം വലിയ പ്രതിസന്ധി ഉണ്ടാക്കും.

Advertisement